KeralaLatest NewsNews

സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? ഞങ്ങള്‍ മലയാളം പഠിച്ചു കഴിഞ്ഞു; മന്ത്രി തോമസ് ഐസകിന് ഒരു കത്ത്

മന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം കയ്യില്‍ കിട്ടിയത് വളരെ വ്യത്യസ്തമായ ഒരു കത്താണ്. ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിയുടേതായിരുന്നു ആ മനസലിയിപ്പിക്കുന്ന കത്ത്. സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? ഞങ്ങള്‍ മലയാളം പഠിച്ചു കഴിഞ്ഞു എന്നറിയിച്ചുക്കൊണ്ടുള്ള കത്തായിരുന്നു അത്.

അണ്‍ എയ്ഡഡ് സ്കൂളില്‍ നിന്നും മാറി പഠിച്ച ശ്രീഹരിയുടെ കത്ത് മന്ത്രി തോമസ് ഐസക് തന്നെയാണ് കത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇപ്പോള്‍ കയര്‍ കേരളയുടെ തിരക്കിലാണെന്നും, അത് കഴിഞ്ഞാലുടന്‍ സ്കൂളിലെത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

shortlink

Post Your Comments


Back to top button