Latest NewsNewsInternational

ഇറാന്‍ ആണവകരാര്‍ അമേരിക്കക്ക് നാണക്കേടെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കയ്ക്ക് നാണക്കേടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിപ്രസംഗത്തിലാണ് കരാറിനെതിരെ ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഏര്‍പ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശവും ഏകപക്ഷീയവുമായ കരാറാണ് ഇറാനുമായുള്ള ആണവ കരാര്‍. സത്യം പറഞ്ഞാല്‍ അമേരിക്കക്ക് ഇതൊരു നാണക്കേടാണ്- ട്രംപ് പറഞ്ഞു.

2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച ആണവകരാറില്‍ നിന്ന് പിന്‍മാറുമെന്ന പ്രഖ്യാപനമാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം നടത്തിയ കന്നിപ്രസംഗത്തിലൂടെ നല്‍കുന്ന സന്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ ആണവ കരാറില്‍ തന്റെ തീരുമാനം ‘വളരെ പെട്ടെന്ന്’ തന്നെയുണ്ടാവുമെന്ന് ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയില്‍ ട്രംപ് പറഞ്ഞിരുന്നു.

ഇറാന്‍ ഭരണകൂടത്തിനെതിരേയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രസംഗിച്ചത്. ഇറാന്‍ അക്രമവും രക്തച്ചൊരിച്ചിലും കലാപവുമാണ് കയറ്റി അയക്കുന്നതെന്ന് യമന്‍, സിറിയ എന്നിവിടങ്ങളിലെ ഇറാന്റെ ഇടപെടലുകളെ സൂചിപ്പിച്ച്‌ ട്രംപ് പറഞ്ഞു. ഇത്തരമൊരു കൊലയാളി ഭരണകൂടത്തെ മേഖലയെയാകെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ അനുവനുദിച്ചുകൂടാ. അവരാവട്ടെ സംഹാരശേഷിയുള്ള മിസൈലുകള്‍ ഇഷ്ടം പോലെ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആണവായുധങ്ങളുണ്ടാക്കാനുള്ള മറയായി ഉപയോഗിക്കാവുന്ന ഒരു കരാറുമായി മുന്നോട്ടുപോവാന്‍ അമേരിക്കക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button