
മിനിസോട്ട: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമസിക്കുന്ന ഭരത് – ദേവയാനി ദമ്പതികളുടെ മകളായ റിയ പട്ടേലാണ് മരിച്ചത്. സെപ്തംബര്‍ 17നായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന റിയയുടെ കാറില്‍ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം കാറില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മിനിസോട്ട സെന്റ് പോളിലെ യൂണിവേഴ്സിറ്റി ഒഫ് സെന്റ് തോമസ് ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിയ. റിയയുടെ മരണത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments