കൊല്‍ക്കത്ത : ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി കൊല്‍ക്കത്തയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മത്സരദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഒറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് പശ്ചിമബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചും ഔട്ട് ഫീല്‍ഡും പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. അതേസമയം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച നിശ്ചയിച്ചിരുന്ന പരിശീലനം ടീം ഇന്ത്യ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലിലും പരിസര തീരങ്ങളിലും അനുഭവപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിയാതിരുന്നത്. ഇരുടീമുകളും തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തിയിലെത്തിയിരുന്നു. എന്നാല്‍ മഴയെത്തുടര്‍ന്ന് ഇന്നലെവരെ പരിശീലനത്തിനിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. മത്സരം നടക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്നലെ എത്തിയെങ്കിലും പൂര്‍ണമായും മൂടിയിട്ടിരിക്കുന്ന പിച്ചും ഔട്ട് ഫീല്‍ഡും കണ്ടു മടങ്ങുകയായിരുന്നു.
Post Your Comments