മുംബൈ: കനത്ത മഴയെ തുടർന്ന് 108 വിമാന സർവീസുകൾ റദ്ദാക്കി. രണ്ടു ദിവസമായി കനത്ത മഴയെ തുടർന്നാണ് നടപടി. മുംബൈയിൽനിന്നുള്ള 108 വിമാന സർവീസുകളാണ് റദ്ദാക്കിയത്.
നഗരത്തിലും സമീപ പ്രദേശങ്ങളിലും രണ്ടു ദിവസമായി കനത്ത മഴ മുംബൈ നഗരത്തിന്റെ പ്രവർത്തനം താറുമാറാക്കി. ജനജീവിതത്തോടൊപ്പം ഗതാഗതത്തെയും മഴ പ്രതികൂലമായി ബാധിച്ചു. 51 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് മുംബൈ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം തെന്നിമാറിയിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് നടപടി.
മുംബെെയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുംബൈ മെട്രോ പൊളിറ്റൻ അധികൃതർ സ്കൂളുകയും കോളജുകളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി റെയിൽവേ അറിയിച്ചിട്ടുണ്ട്.
Post Your Comments