തിരുവനന്തപുരം:അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്ക് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം ജനുവരി ആറ് മുതല്‍ 10 വരെ തൃശൂരില്‍ വച്ച് നടത്താനാണ് തീരുമാനം.
വേദികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഏഴ് ദിവസത്തെ മേള അഞ്ച് ദിവസമാക്കി ചുരുക്കും. മിമിക്രി, മോണോ ആക്‌ട്, കഥകളി, നാടോടി നൃത്തം, കേരള നടനം, ഓട്ടന്‍തുള്ളല്‍ എന്നിവയ്ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം നടത്തേണ്ടതില്ല. ഡി.പി.ഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു.
നേരത്തെ ക്രിസ്മസ് അവധിക്കാലത്ത് മേള നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മുന്‍കാലങ്ങളില്‍ നടത്തിയ രീതിയില്‍ തന്നെ കലോത്സവം നടത്താന്‍ തീരുമാനമായത്.
Post Your Comments