അമൃതസര്‍: ദീപാവലിയോടെ ഇന്ധനവില കുറഞ്ഞേക്കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു. മാത്രമല്ല, പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ വില വര്‍ധനവ് തടയാനുമാകും. സംസ്ഥാന സര്‍ക്കാറുകളോടും ജി.എസ്.ടി കൗണ്‍സിലിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇവ ജി.എസ്.ടിക്ക് കീഴില്‍ വരുന്നതോടെ നികുതിയിളവ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുമെന്നു അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അമേരിക്കയിലുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം റീഫൈനറി ഒായിലുകളുടെ വില നല്ല രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലേക്കാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും കുതിക്കുന്നത്. വില കുറയുന്നതുമായി ബന്ധപ്പെട്ടു യാതൊരു വിധ സൂചനകളും എണ്ണക്കമ്ബനികള്‍ നല്‍കുന്നില്ല.
Post Your Comments