Latest NewsNewsIndia

ദീപാവലിയോടെ ഇന്ധനവിലയ്ക്ക് മാറ്റം വന്നേയ്ക്കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി

അമൃതസര്‍: ദീപാവലിയോടെ ഇന്ധനവില കുറഞ്ഞേക്കുമെന്ന്​ പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. മാത്രമല്ല, പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്​.ടിക്ക്​ കീഴില്‍ കൊണ്ടുവരുന്നതോടെ വില വര്‍ധനവ്​ തടയാനുമാകും. സംസ്ഥാന സര്‍ക്കാറുകളോടും ജി.എസ്​.ടി കൗണ്‍സിലിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്​.

ഇവ ജി.എസ്​.ടിക്ക്​ കീഴില്‍ വരുന്നതോടെ നികുതിയിളവ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുമെന്നു അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അമേരിക്കയിലുണ്ടായ കനത്ത വെള്ളപ്പൊക്കം മൂലം റീഫൈനറി ഒായിലുകളുടെ വില നല്ല രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്​. കഴിഞ്ഞ നാ​ല്​ വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ നിരക്കിലേക്കാണ് ​ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ദിവസവും ക​ു​തി​ക്കു​ന്ന​ത്. വി​ല കു​റ​യു​ന്നതുമായി ബന്ധപ്പെട്ടു യാതൊരു വിധ സൂചനകളും എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ ന​ല്‍​കു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button