Latest NewsNewsIndia

ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ പുതിയ നിയമം

ന്യൂഡല്‍ഹി : ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ക്കെതിരെ പുതിയ നിയമം. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരായ ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. പീഡനവും ഉപേക്ഷിക്കലും സംബന്ധിച്ച പരാതികൾ പെരുകുന്ന പശ്‌ചാത്തലത്തിലാണ് പ്രശ്‌നം പഠിച്ചു ശുപാർശകൾ നൽകാന്‍ വിദേശകാര്യ മന്ത്രാലയം സമിതിയെ നിയോഗിച്ചത്.

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർക്ക് ഇന്ത്യൻ സ്‌ഥാനപതി കാര്യാലയങ്ങൾ നൽകുന്ന സഹായധനം 3000 ഡോളറിൽനിന്ന് 6000 ഡോളറാക്കുക. പ്രവാസികളുടെ വിവാഹത്തിനു റജിസ്‌ട്രേഷൻ നിർബന്ധമാക്കുക. പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കുക. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചർച്ചയുടെ അടിസ്‌ഥാനത്തിൽ സമിതിയുടെ ശുപാർശകൾ തുടർ നടപടികൾക്കായി പരിഗണിക്കുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

വിവാഹ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ സാമൂഹിക സുരക്ഷാ നമ്പർ, തൊഴിൽ സ്‌ഥലത്തെയും വീടിന്റെയും വിലാസം തുടങ്ങിയവ രേഖപ്പെടുത്തുക എന്നിവയാണ് പഞ്ചാബിലെ പ്രവാസി കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് അരവിന്ദ് കുമാർ ഗോയൽ നേതൃത്വം നൽകിയ സമിതിയുടെ മറ്റു പ്രധാന ശുപാര്‍ശകള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button