തിരുവനന്തപുരം: ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇനി മുതൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് പുഴയും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത്. തടവ് ശിക്ഷയ്ക്ക് പുറമേ പിഴയും നൽകേണ്ടി വരും. രാജ്യത്ത് ആദ്യമായി കേരളത്തിൽ ജലാശയങ്ങൾ മലിനമാക്കുന്നതു തടയാൻ തടവ് ഉൾപ്പെടെയുള്ള നിയമം ഉടൻ നടപ്പിൽ വരും.
സർക്കാരിന്റെ പരിഗണനയിലാണ് ജലവകുപ്പു തയാറാക്കിയ നിയമത്തിന്റെ കരട്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നദീസംരക്ഷണ അതോറിറ്റിയിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്.
Post Your Comments