കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യാപേക്ഷ മാറ്റി . അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് 26 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത് . എന്തിന് വീണ്ടും വന്നു എന്ന് കോടതി ചോദിച്ചു.
ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടർന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം.
എന്നാൽ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷൻ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ സിനിമകള്‍ അവതാളത്തിലാണെന്നും അന്‍പത് കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുനില്‍ കുമാറിന്റെ വാക്കുകള്‍ മാത്രമാണ് പോലീസ് വിശ്വസിക്കുന്നത് എന്നാല്‍ സുനില്‍ കുമാര്‍ സ്ഥിരം കുറ്റവാളിയാണെന്നും നടി മഞ്ചുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
Post Your Comments