മുംബൈ: അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
താനെ ആന്റി എക്സ്റ്റോർഷൻ സെൽ ചോദ്യംചെയ്തുവരുന്നു. ഇക്ബാൽ കസ്കർ മുംബൈയിലെ ഭൂമി ഇടപാടുകളിൽ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയർത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസിൽ പ്രതിയായിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്നു പറഞ്ഞു 2007ൽ കോടതി വിട്ടയച്ചു.
Post Your Comments