ഷൊർണൂർ : ഒരിക്കലെങ്കിലും തൃശ്ശൂരിൽ നിന്ന് വടക്കോട്ട് ട്രെയിനിൽ സഞ്ചരിച്ചവർക്ക് വേദനിക്കുന്ന കാഴ്ചയാണ് നിളാനദി. മണൽ വാരലും, കടുത്ത വേനലും നിളയെ മണൽ പറമ്പാക്കി മാറ്റി.
എന്നാൽ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്ത മഴ നിള നദിക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇരുകരകളും മുട്ടിയൊഴുകുന്ന നദി കാഴ്ചക്കാർക്കും വിരുന്നാണ് ഒരുക്കുന്നത്. 2007 ലെ പ്രളയകാലത്താണ് ഇതു പോലെ നിള നിറഞ്ഞത്. അന്ന് പട്ടാമ്പി പാലവും കവിഞ്ഞൊഴുകി. നിള ഇരു കരകളും മുട്ടിയൊഴുകുമ്പോൾ ഇതായിരുന്നു പുഴയെന്ന് അമ്പരപ്പെടുന്ന നിരവധി പേരുണ്ട്.
Post Your Comments