Latest NewsnewsKeralaNewsIndiaInternational

തിക്കിലും തിരക്കിലും പെട്ട് മൂന്ന് റോ​ഹി​ങ്ക്യകൾ കൊല്ലപ്പെട്ടു

ധാ​ക്ക: ബംഗ്ലാദേശിൽ റോ​ഹി​ങ്ക്യൻ അഭ്യർത്ഥികൾക്കിടയിൽ വസ്ത്രം വിതരണം ചെയ്യുന്നതിനിടയിൽ ഉണ്ടായ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട്​ റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രാ​യ ര​ണ്ട്​ കു​ട്ടി​ക​ളും ഒ​രു സ്​​ത്രീ​യും കൊ​ല്ല​പ്പെ​ട്ടു. സ്വ​കാ​ര്യ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ വ​സ്​​ത്ര വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അതേസമയം ബം​ഗ്ലാ​ദേ​ശി​ലെ കോ​ക്​​സ്​ ബ​സാ​ര്‍ ജി​ല്ല​യിലെ വ​നാ​തി​ര്‍​ത്തി​യി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ത​യാ​റാ​ക്കി​യ ഉറങ്ങുകയായിരുന്ന ര​ണ്ട് വയോധികരായ റോ​ഹി​ങ്ക്യ​കള്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു.

പലായനം ചെയ്തെത്തുന്ന റോ​ഹി​ങ്ക്യ​ക​ള്‍ ബം​ഗ്ലാ​ദേ​ശി​ലെ വ​നാ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ​രി​കു​ക​ളി​ലാ​ ക​ഴി​യു​ന്ന​ത്. ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വു​മാ​യെ​ത്തു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കാ​നാ​ണ്​ റോ​ഡ​രി​കു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ഇതേസമയം അതിർത്തി പ്രദേശങ്ങളിൽ കനത്ത മഴ തുടങ്ങിയതോടെ രക്ഷ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. നിരവധി റോ​ഹി​ങ്ക്യകൾ ഇപ്പോഴും ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ദുരിതത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button