ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മടക്കി അയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. അതിര്‍ത്തി കടന്ന് പശ്ചിമബംഗാളില്‍ എത്തിയിരിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
എന്നാല്‍ അഭയാര്‍ഥികളിൽ എല്ലാവരും തീവ്രവാദികളല്ലെന്നും തീവ്രവാദം നടത്തുന്നവരെ മാത്രമാണ് പുറത്താക്കേണ്ടതെന്നും മമത ബാനർജി പറഞ്ഞു. എന്നാല്‍ അഭയാര്‍ഥികള്‍ക്കിടയില്‍ നിന്ന് പ്രശ്നക്കാരെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും മമത ബാനര്‍ജി പങ്കു വെച്ചു. അഭയാര്‍ഥി വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ നില്‍ക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും അവര്‍ ഇന്ത്യയില്‍ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ റോഹിങ്ക്യകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
Post Your Comments