CinemaMollywoodKeralaNews

വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ട് രാമലീല

ദിലീപിന്റെ ഏറ്റവും പുതിയ റിലീസ് രാമലീലയുടെ പുതിയ പോസ്ററർ ഞായറാഴ്ച വൈകിട്ട് പുറത്തുവിട്ടു.ദിലീപ് നായകനാകുന്ന ചിത്രം 28നാണ് റിലീസ് ചെയ്യുക. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമര്‍ശകരും.നായകന്‍ ദിലീപ് ബലി കര്‍മ്മം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ദിലീപിന്റെ ജീവിതത്തില്‍ രണ്ടു ആഴ്ചയ്ക്കു മുന്‍പ് നടന്ന ഒരു സംഭവമാണ് ബലി കര്‍മ്മം നിര്‍വഹിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് രണ്ട് ആഴ്ച മുന്‍പ് അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നു. ഇതിനായി കോടതി രണ്ട് മണിക്കൂര്‍ അനുവദിക്കുകയായിരുന്നു.

ദിലീപിന്റെ അറസ്റ്റിനു ശേഷമിറങ്ങിയ ടീസറിലും ഓഡിയോയിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥകള്‍ വ്യക്തമായി കാണിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതെങ്ങനെ സാധ്യമാകുമെന്നാണ് ആരാധകര്‍ തന്നെ ചോദിക്കുന്നത്. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രമാണ് രാമലീല. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button