ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെടാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വാസ്തവ വിരുദ്ധമായ സന്ദേശങ്ങളും സാമൂഹ്യവിരുദ്ധ ഘടകങ്ങളുള്ളവയും മറ്റുള്ളവരിലേക്ക് എത്താതെ നിയന്ത്രിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന ബി.ജെ.പി വിരുദ്ധ പ്രചരണത്തില്‍ വീണുപോകരുതെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന. വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നടക്കുന്ന ബി.ജെ.പി വിരുദ്ധ പ്രചരണങ്ങളെ യുവാക്കള്‍ അന്ധമായി വിശ്വസിക്കരുതെന്നും അതിന്റെ ഭാഗമാകരുതെന്നും അമിത് ഷാ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
Post Your Comments