തിരുവനന്തപുരം: മഴ നീണ്ടുനിൽക്കുന്നതിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്നുദിവസം കൂടി ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യും. 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കും എഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചില അവസരങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. അതിനാൽ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കു കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ്. കാലവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയും ഒഡിഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപംകൊണ്ട ശക്തമായ അന്തരീക്ഷച്ചുഴിയും കേരളത്തില്‍ മഴ കനക്കാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവര്‍ഷക്കാലത്ത് അന്തരീക്ഷച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും പ്രഭാവം ഉണ്ടാകാറുണ്ട്. അതിന്റെ ഭാഗമായി ശക്തമായ മഴയും ലഭിക്കാറുണ്ട്. എന്നാല്‍, അന്തരീക്ഷച്ചുഴിയും ന്യൂനമര്‍ദ പാത്തിയും ഒരുമിച്ചു ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ കനത്ത മഴയ്ക്കു കാരണം. ഈ സ്ഥിതി മൂന്നു ദിവസം കൂടി തുടരും. തുടര്‍ന്ന് മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപക മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments