Latest NewsIndiaNews

ഗുർമീതിന്റെ വളർത്തുമകൾ കൊടുംകുറ്റവാളി

ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മിത് റാം റഹിം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും ഉള്‍പ്പെട്ടിട്ടുണ്ട്.

ഗുര്‍മീതിനെ കോടതിയില്‍ നിന്ന് ബലം പ്രയോഗിച്ച്‌ മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു.ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയിരുന്നു.
നേപ്പാള്‍ അതിര്‍ത്തിയിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ പതിക്കുകയും എല്ലാ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button