Latest NewsIndiaNews

ആറംഗ കുടുംബം മരിച്ച നിലയില്‍

ഹൈദരാബാദ്•തെലങ്കാനയിലെ സൂര്യപേട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതുന്നു. നാല് മുതിര്‍ന്നവരും നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.

ആത്മഹത്യ ചെയ്ത കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കസ്തൂരി ജനാര്‍ദ്ദനന്‍, ഭാര്യ കെ.ചന്ദ്രകല, ഇവരുടെ മരുമകള്‍ പ്രഭാത, പ്രഭാതയുടെ രണ്ട് കുട്ടികള്‍, ജനാര്‍ദ്ദനന്റെ മകന്‍ കെ.അശോക്‌ എന്നിവരാണ്‌ മരിച്ചത്.

ദമ്പതികളുടെ മൂത്തമകനും പ്രഭാതയുടെ ഭര്‍ത്താവുമായ സുരേഷിനെ കാണാതായിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തുവന്നത്. ഒരേ മുറിയിലാണ് എല്ലാ മൃതദേഹങ്ങളും കിടന്നിരുന്നത്.

കാണാതായ സുരേഷ് നിരവധി പേരില്‍ നിന്നും പണം കടംവാങ്ങിയിരുന്നു. ഇതെത്തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടന്നുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button