പാരീസ് ; വിമാനത്തിനു ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തിലെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിനു ബോംബ് ഭീഷണിയെത്തുടര്‍ന്നു യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാരീസില്‍നിന്നു ബ്രിട്ടനിലെ ഹീത്രുവിലേക്കുള്ള പുറപ്പെടാനിരുന്ന വിമാനം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഫോണില്‍ കിട്ടിയ സന്ദേശം.
ടേക്ക് ഓഫിനു പത്തുമിനിറ്റ് മുൻപായിരുന്നു സന്ദേശം ലഭിച്ചത്. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കിട്ടിയില്ല. ടിക്കറ്റ് കിട്ടാത്തതില്‍ നിരാശയായ വനിതയാണ് വ്യാജബോംബ് ഭീഷണി മുഴക്കിയതെന്നാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments