Latest NewsNewsIndia

രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വികസനത്തിനായി സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബത്തിന്‍റേയും സമുഹത്തിന്‍റേയും രാജ്യത്തിന്‍റേയും വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന ആദരവ് ഇപ്പോള്‍ ലഭിക്കുന്നില്ല. സാക്ഷരതാ നിരക്കുകളുടെയും ശാക്തീകരണത്തിന്‍റെ അഭാവമാണ് ആദരവ് കുറയുന്നതിന് പ്രധാനകാരണം. രാജ്യത്തെ ജനസംഖ്യയില്‍ 50 ശതമാനം വരുന്ന സ്ത്രീകളെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button