KeralaCinemaNews

ജി.പി.രാമചന്ദ്രനെതിരെ പരാതിയുമായി ടോമിച്ചൻ മുളകുപാടം

നടന്‍ ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം നല്‍കിയ ജി.പി.രാമചന്ദ്രനെതിരെ പരാതി. തീയറ്ററുകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് പരാതി നല്‍കിയിരിക്കുന്നത്.
രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ കൊച്ചി റേഞ്ച് ഐജി പി.വിജയനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താന്‍ ഐജി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗമാണ് ജി.പി.രാമചന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു തീയറ്ററുകള്‍ തകര്‍ക്കണമെന്ന ആദ്ദേഹത്തിന്റെ ആഹ്വാനം. രാമലീല അശ്ലീല സിനിമയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button