കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഞാനും ദിലീപും നിരപരാധികളെന്ന് നാദിർഷ. ആലുവ പോലീസ് ക്ലബ്ബിലെ ചെയ്യൽ പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാദിർഷ. കേസുമായി ദിലീപിനും തനിക്കും ബന്ധമില്ല. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല. തന്നെ പൾസർ സുനി ഫോൺ ചെയ്തിരുന്നു.സുനിയാണ് അതെന്ന് പിന്നീടാണ് മനസിലായതെന്നും ചോദ്യം ചെയ്യൽ സൗഹാർദപരമായിരുന്നുവെന്നും നാദിർഷ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു നാദിർഷ ചോദ്യം ചെയ്യലിന് എത്തിയത്. നാലര മണിക്കൂറാണ് അന്വേഷണസംഘം നാദിർഷയെ ചോദ്യം ചെയ്തത്.
Post Your Comments