കൊച്ചി: ലുലുമാൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീലങ്കന്‍ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഒഫ് സ്റ്റാഫുമായ സഗല ഗജേന്ദ്ര രത്നായകെ. ഇടപ്പള്ളി ലുലുമാള്‍ പോലെയൊന്ന് ശ്രീലങ്കയിലും വേണം, ഈ മോഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയോട് പങ്കുവെക്കുകയും മാള്‍ തുടങ്ങാന്‍ ശ്രീലങ്കയിലേക്ക് യൂസഫലിയെ ക്ഷണിക്കുകയും ചെയ്‌തു.
ലുലുമാളിലെ ബിസിനസ് കാഴ്ചകളും ജനപ്രവാഹവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഗല ഗജേന്ദ്ര രത്നായകെ പ്രതികരിച്ചു. രാവിലെ മാളിലെത്തിയ മന്ത്രിയെ ചെയര്‍മാന്‍ എംഎ യൂസഫലിയും ലുലുമാള്‍ മാനേജ്മെന്റ് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. യൂസഫലിക്കൊപ്പം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ലുലു കണക്ടും ലുലു സെലബ്രേറ്റും ചുറ്റിനടന്നു കണ്ട മന്ത്രി, മണിക്കൂറുകളോളം മാളില്‍ ചെലവഴിച്ചു.
Post Your Comments