വെറുതെ കുഞ്ഞു ഉണ്ടാകില്ലല്ലോ..
ചികിത്സ എടുക്കാനാണ് അമ്മായി ‘അമ്മ നിർദ്ദേശിക്കുന്നത്..
സഹികെട്ടാണ് അവൾ അത് പറയുന്നത് …
കേട്ടിരിക്കുന്ന പുരുഷന്റെ തല കുനിഞ്ഞു..
വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി..
ഒന്നുകിൽ എന്റെ വീട്ടുകാർ പ്രശ്നം..
അത് ഞാൻ ഒതുക്കും..
എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ വഷളായി,.
വിവാഹം കഴിഞ്ഞതോടെ സ്വന്തം വീട്ടുകാരെ കളഞ്ഞു ഭർത്താവ് മതി എന്ന് തീരുമാനിച്ച ധിക്കാരി…!
സ്വന്തക്കാരൊക്കെ കാണുമ്പോൾ ചതുർഥി കാണും പോലെ ആണ് നോക്കുക..
പക്ഷെ ചേട്ടന് പറ്റുന്നില്ല…
ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് വീട്ടിൽ ഉണ്ടാകുക..
മറ്റൊരു വീട്ടിൽ താമസിക്കാമെന്നു പറഞ്ഞാൽ അതിനുള്ള ധൈര്യം ഇല്ല..!
മുൻപൊക്കെ അമ്മയുടെ പിന്നാലെ നടന്നിരുന്ന മോൻ
കല്യാണം കഴിഞ്ഞിട്ടു ഇതേ വരെ അമ്മയുടെ മടിയിൽ കിടന്നിട്ടില്ല എന്നും പറഞ്ഞായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പൊട്ടി തെറി..
ഓർമ്മ ആയ ശേഷം എന്നെ എന്റെ അച്ഛനോ അമ്മയോ ഒരു ഉമ്മ തന്ന ഓർമ്മ പോലും ഇല്ല..!
ഇതൊക്കെ എന്ത് ശീലമാണ്…ഭാര്യ കെട്ടഴിച്ചു വിട്ടു പായുക ആണ്..
ആണെന്ന നിലയിൽ ഇത്തിരി ബുദ്ധിമുട്ടുള്ള ആരോപണം പലതും ഉന്നയിക്കുന്നുണ്ട്..
എന്നിട്ടും , കേട്ടിരിക്കുന്നത് , എവിടെ എങ്കിലും ഓരോ മാറ്റം വേണം എന്ന ആഗ്രഹം കൊണ്ടാണല്ലോ..
മിണ്ടിയാൽ സ്ത്രീ പീഡനവും ആകും…
”അവനൊപ്പം”’ എന്ന് പറയാൻ ആരുണ്ട്..?
കൗൺസിലിങ് രംഗത്ത് ഇത് പ്രത്യേകിച്ച് പുതുമ ഒന്നുമില്ലാത്ത കഥ..
പക്ഷെ ,ഓർക്കുക ആയിരുന്നു..
എന്ത് കൊണ്ടാണ് നമ്മുടെ കേരളത്തിലെ വിവാഹബന്ധങ്ങളിൽ ഇത്രയേറെ പ്രശ്നങ്ങൾ കൂടി കൂടി വരുന്നത്..
ഭൂരിപക്ഷം ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ ആകില്ല പൊരുത്തക്കേടുകൾ ..
മറ്റു വ്യക്തികൾ ഉണ്ടാക്കി വെയ്ക്കുന്ന കുരിശുകൾ തന്നെ ആണ് വഴക്കുകൾക്ക് ആധാരം..
പയ്യന്റെ ‘അമ്മ അല്ലെങ്കിൽ അച്ഛൻ ആണ് മിക്ക കഥയിലെയും വില്ലൻ എന്നാണ് പൊതുവെ ആരോപണം എങ്കിൽ ,
പെണ്ണിന്റെ വീട്ടുകാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ ധാരാളം ആണ്..
ഒപ്പത്തിനൊപ്പം എന്ന് തന്നെ പറയാം…
മകളുടെ സമ്പാദ്യം അവളെ പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്ത തങ്ങൾക്കുള്ളതാണ് എന്ന വാശി പുലർത്തുന്ന എത്രയോ മാതാപിതാക്കൾ!
ഡോക്ടറേറ്റ് ഉള്ള പെൺകുട്ടിയുടെ വിവാഹബന്ധം വേണ്ടാന്ന് വെച്ചത് വെറും രണ്ടാഴ്ച കൊണ്ട്..!
അവൾ മലപ്പുറം കാരി..
പയ്യൻ തെക്കനും…
ഭക്ഷണ മേശയിൽ തുടങ്ങിയ പൊരുത്തക്കേട് , ഒടുവിൽ സഹിക്കാവുന്നതിലും അധികം എന്ന് പെണ്ണിന്റെ പരാതി..
ജാതകം ചേർന്നു , സ്ത്രീധനം ചേർന്നു., കുടുംബ മഹിമ കുഴപ്പമില്ല..
പക്ഷെ വളർന്ന സാഹചര്യം , രീതി , ഒക്കെ വ്യത്യസ്തം..!
ഈ ഒരു കേസിൽ മാത്രമല്ല..
പല ജീവിതത്തിലും തോന്നാറുണ്ട്..
പൊരുത്തം നോക്കേണ്ട കാര്യങ്ങൾ ചിലത് ഒന്ന് മാറ്റി എഴുതേണ്ടതുണ്ട്..
ഒത്തു പോകുന്ന മനോഭാവങ്ങൾ,..
വളർന്നു വന്ന സാഹചര്യങ്ങൾ…
എന്തിനു ഭക്ഷണരീതി പോലും ദാമ്പത്യത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു..
എന്തിനും ഏതിനും പൊരുത്തപെടാൻ സാധിക്കണം എന്നൊക്കെ പറയാൻ എളുപ്പം, പക്ഷെ എത്ര പേർക്ക് സാധിക്കുന്നു ഇന്നത്തെ കാലത്തു..?
അപ്പോൾ പിന്നെ അതിനനുസരിച്ചു മാറ്റങ്ങൾ കൊണ്ട് വരിക എന്നതാണ്..
സ്ത്രീധനവും ജാതകവും ഒത്താൽ പിന്നെ കല്യാണത്തീയതി വരെ ചെക്കനും പെണ്ണിനും സൊള്ളാൻ ഇന്ന് സമയം ഒരുപാടുണ്ട്..
എന്നാലും വിവാഹം കഴിഞ്ഞു മാത്രം കണ്ടു പിടിക്കുന്ന കുറവുകൾ , ചിലപ്പോൾ സഹിക്കാൻ പറ്റാത്തത് ആകും..
കേൾക്കുന്ന
മറ്റുള്ളവർക്ക് നിസ്സാര പ്രശ്നം എന്ന് തോന്നിയാലും..!
എത്ര വലിയ ഉദ്യോഗവും പദവിയും ഉണ്ടെങ്കിലും , വൈകാരികമായ ബലക്കുറവ് ഒരു വലിയ ദുരന്തം ആണ്
പ്രശ്നങ്ങളെ തരണം ചെയ്യാൻ പറ്റാതെ ആകുന്നു..
വിവാഹം കഴിച്ചത് കൊണ്ട് മാത്രം കൊച്ചുങ്ങൾ ഉണ്ടാകില്ലല്ലോ..
അങ്ങനെ ഒരു ബന്ധം ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകണം എങ്കിൽ മനസ്സും സ്വസ്ഥം ആകണം..
നല്ല കുഞ്ഞ് ജനിക്കേണ്ടത് സ്വസ്ഥമായ അന്തരീക്ഷയിൽ തന്നെ ആകണം..
എന്നാലും സമാധാനം ഉണ്ട്..,
മുക്കിനു മുക്കിനു ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ ഉള്ളപ്പോൾ കുട്ടികളെ എങ്ങനെയും ഉണ്ടാക്കാം..!
വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യം ഒന്ന് ഒഴിവാക്കി കിട്ടിയാൽ മാത്രം മതി…!
കുടുംബം നിലനിർത്താൻ ഒരു സന്തതി ഉണ്ടായാൽ മതി..
നാളെ അവന്റെ അല്ലെങ്കിൽ അവളുടെ വിവാഹം കണ്ടിട്ട് വേണമല്ലോ കണ്ണടയ്ക്കാൻ
..!
അടിവരയിട്ടു പറയാം ……..
സ്ത്രീധന പൊരുത്തവും ജാതക ചേർച്ചയും അല്ലാതെ ശ്രദ്ധിച്ചു പരിഗണിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് ,
വളർന്നു വന്ന സാഹചര്യങ്ങളുടെ ചേർച്ച തന്നെ ആണ്..ഇന്നത്തെ അന്തരീക്ഷം അതങ്ങനെ ആണ് ചൂണ്ടുന്നത്.നാളെ മാറ്റങ്ങൾ വരട്ടെ..
Post Your Comments