മസ്കറ്റ് ; ഒമാനിൽ മലയാളിയുടെ കടകൾ കത്തി നശിച്ചു. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബിലെ കാര്‍ ഡക്കറേഷന് ആന്റ് ആക്സസറീസ് ഷോപ്പിനാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പിറകുവശത്ത് പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ തീപ്പിടിത്തമുണ്ടായത്. സര്‍വ്വീസിനെത്തിയ കാര്‍ ഉള്‍പ്പടെ രണ്ട് ഷട്ടറുകളോടെ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നതെന്നും സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.
ബറകയിലെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മുറിയില്‍ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ആറ് തീപ്പിടിത്തങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുഹാര്‍, ബിദ, അല്‍ ഖൂദ്, സീബ്, ബഹ്ല എന്നിവിടങ്ങളിലാണ് തീപ്പിടത്തമുണ്ടായത്.
Post Your Comments