Latest NewsNewsInternational

വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച യുവാവിന് വധശിക്ഷ

കറാച്ചി: നവമാധ്യമമായ വാട്സ്ആപ്പിൽ പ്രവാചകനെ അപമാനിച്ച് സന്ദേശമയച്ചെന്ന കുറ്റത്തിന് യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. കിഴക്കൻ പാക്കിസ്ഥാൻ സ്വദേശിയായ നദീൻ ജെയിംസിനെയാണ്(35) കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

കഴിഞ്ഞ വർഷമാണ് നദീൻ ജെയിംസ് തന്റെ സുഹൃത്തിന് പ്രവാചകനെ അധിക്ഷേപിച്ച് കൊണ്ട് സന്ദേശമയച്ചത്. ഈ സന്ദേശം മറ്റുള്ളവർ കാണുകയും ഇയാൾക്കെതിരെ പരാതിപ്പെടുകയുമായിരുന്നു. പാക്കിസ്ഥാനിൽ ഈശ്വരനിന്ദ വളരെ പാപമായിട്ടാണ് കാണുന്നത്. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന കേസുകൾക്ക് വധശിക്ഷയാണ് കോടതി നൽകി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button