KeralaLatest NewsNews

ചാനല്‍ ചര്‍ച്ചയെ വിമര്‍ശിച്ച് വി.എസ്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിച്ച്  ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ചാനല്‍ ചര്‍ച്ചകളിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും പീഡിപ്പിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിന്റെ അടയാളം സ്ത്രീകള്‍ക്ക് നല്‍കുന്ന മാനത്യയാണ്. പുറമെ വലിയ തത്വ ചിന്തകള്‍ പറയുന്നവര്‍ തന്നെയാണ് അതിക്രമം നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ‘ഞങ്ങള്‍ക്കും പറയാനുണ്ട് അവള്‍ക്കൊപ്പം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെയും, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെയും വിവിധ സ്ത്രീകൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

shortlink

Post Your Comments


Back to top button