വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ . തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗമാണ് പി.പി. ബഷീര്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എല്‍ഡിഎഫിന് വലിയ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന് കോടിയേരി പറഞ്ഞു.
ഒക്ടോബര്‍ 11-നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
Post Your Comments