സുസുക്കി നിരയിലെ ജനപ്രിയ മോഡല്‍ സ്വിഫ്റ്റ് പുതുമകളോടെ രംഗത്തെത്തുന്നു. പഴയ സ്വിഫ്റ്റില്‍ കാര്യമായ മിനുക്ക് പണികള്‍ നടത്തി രണ്ട് പുതിയ സ്വിഫ്റ്റുകളാണ് ഉടന്‍ വിപണിയിലെത്താന്‍ പോകുന്നത്.പുതിയതായി വിപണി പിടിക്കാനെത്തുന്ന അവതാരമാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട്. അഗ്രസീവ് രൂപം കൈവരിച്ച് പിറവിയെടുത്ത 2018 സ്വിഫ്റ്റ് സ്‌പോര്‍ട്ട് നടന്നുകൊണ്ടിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പെര്‍ഫോമെന്‍സിന് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ജാപ്പനീസ് തറവാട്ടിലെ സ്വിഫ്റ്റ് സ്‌പോര്‍ട്ട് എത്തുന്നത്.
മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ അടിസ്ഥാനത്തില്‍ കടും മഞ്ഞ നിറത്തില്‍ അഗ്രസീവ് രൂപം കൈവരിച്ചാണ് സ്വിഫ്റ്റ് സ്പോര്‍ട്ട് അവതരിച്ചത്. ഗ്ലോബല്‍ ലോഞ്ചിന് ശേഷം മാരുതി കൂട്ടുകെട്ടില്‍ മികച്ച അടിത്തറയുള്ള ഇന്ത്യയിലേക്കും പുതിയ മോഡല്‍ വിരുന്നിനെത്തും. ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന 2018 ഓട്ടോ ഷോയില്‍ ഇവന്‍ ഇങ്ങോട്ടെത്താനാണ് സാധ്യത. റഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് മുന്നിലെയും പിന്നിലെയും ബംമ്പര്‍, റേഡിയോറ്റര്‍ ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. അലോയി വീല്‍ സ്പോര്‍ട്ടി രൂപത്തിന് ചേര്‍ന്നതാണ്. ലൈറ്റ് വെയിറ്റ് പ്ലാറ്റ്‌ഫോമില്‍ മുന്‍ മോഡലിനെക്കാള്‍ 80 കിലോഗ്രാം ഭാരം കുറവാണിതിന്.
148 ബിഎച്ച്പി കരുത്തും 230 എന്‍ എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തെ മുന്നോട്ടു നയിക്കുക. യൂറോ സ്‌പെക്ക് വിറ്റാര എസ്, എസ്-ക്രോസ് ഫേസ് ലിഫ്റ്റ് എന്നിവയില്‍ നിന്ന് കടമെടുത്ത എന്‍ജിനാണിത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കും. ടര്‍ബോ ചാര്‍ജ് എന്‍ജിന് പകരം ബലേനോ ആര്‍.എസ്.എല്‍ നല്‍കിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഇന്ത്യന്‍ സ്പെക്ക് സ്വിഫ്റ്റില്‍ നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല
Post Your Comments