ന്യൂഡല്‍ഹി: പ്രശസ്ത നടന്‍ മോഹന്‍ലാലിനു പുറമെ മമ്മൂട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്തം അഭ്യര്‍ത്ഥിച്ചാണ് കത്ത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ അഥവാ ശുചിത്വം സേവനമാണ് എന്ന പ്രചാരണ പരിപാടിക്ക് പൂര്‍ണ പിന്തുണ വേണമെന്ന് മോദി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ആരാധകരുടെ പ്രിയതാരങ്ങള്‍ എന്ന നിലയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന വിലയിരുത്തലിലാണ് കത്തെഴുതുന്നതെന്ന് മോദി ചൂണ്ടികാട്ടി.
എല്ലാവരും ശുചിതം പാലിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലമാക്കാനായി ഗാന്ധി ജയന്തി ദിനത്തില്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. പാവപ്പെട്ടവരോടും അശരണരോടും നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനമാണ് ശുചിതമുള്ള ഭാരതം. ശുചിത്വമില്ലായ്മയുടെ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവരാണെന്നു മോദി കത്തില്‍ അഭിപ്രായപ്പെടുന്നു.
ജനങ്ങള്‍ സ്വീകരിച്ച നടനെന്ന നിലയില്‍ സമൂഹത്തില്‍ വലിയൊരു പ്രതിഫലനം സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് കഴിയും. താങ്കളുടെ പങ്കാളിത്തം കൊണ്ട് സ്വച്ഛ് ഭാരത് പദ്ധതിക്ക് വലിയ നേട്ടം ഉണ്ടാക്കാനാവും. അതിനാല്‍, വ്യക്തിപരമായി ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യപിക്കാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. നരേന്ദ്ര മോദി എന്ന മൊബൈല്‍ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് മോദി അറിയിചിട്ടുണ്ട്.
Post Your Comments