മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മസ്കത്തില് റൂവി ഹൈസ്ട്രീറ്റില്‍ വസ്ത്ര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സൈദ് നഗര്‍ കടുങ്ങാല് മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്.
കണ്ണൂര്‍, തളിപറമ്പ് സ്വദേശിയാണ് മുഹമ്മദ് അഷ്റഫ്. ഹൃദയാഘാതത്തെ തുടര്‍ന്ന് റൂവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആറുമാസം മുമ്പാണ് പുതിയ വിസയില്‍ മുഹമ്മദ് അഷ്റഫ് മസ്കത്തില് എത്തിയത്.
Post Your Comments