
ന്യൂഡല്‍ഹി: കശ്മീരിനെ വെട്ടിനുറുക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. യുഎന്‍ഒയില്‍ പാക്കിസ്ഥാന്റെ ഓഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍(ഒഐസി) കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ഇന്ത്യയുടെ മറുപടി. യുഎന്നിലുള്ള ഇന്ത്യയുടെ പ്രതിനിധി ഡോ.സുമിത് സേതാണ് പാക്കിസ്ഥാന് മറുപടി നല്‍കിയത്.
പാക്കിസ്ഥാന്‍ സംഘടന ലോകത്തോട് കള്ളത്തരങ്ങളാണ് വിളിച്ച് പറയുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഒരിക്കലും കശ്മീരിനെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല, ഇത്തരത്തിലുള്ള പൊള്ളയായ ആരോപണങ്ങല്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അനുവദിക്കുന്നില്ലെന്നും കശ്മീരില്‍ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നുമുള്ള ആരോപണങ്ങളാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചത്.
Post Your Comments