ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവും ഷെഫിന് ജഹാന് ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസിന്റെ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും പോലീസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് ഷെഫിന് ജഹാന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഹാദിയയ്ക്ക് ഭീകര ബന്ധമില്ലെന്നും സ്വന്തം നിലപാടുകളുള്ള പെണ്‍കുട്ടിയാണെന്നും അവരെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷെഫിന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ആഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
Post Your Comments