ഇരുലോകത്തും സന്തോഷവും സൗഭാഗ്യവും നേടിത്തരുന്ന മഹത്തായ സല്‍കര്‍മ്മമാണ് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യുന്നത്. നബി(സ) പറയുന്നു ഈ ലോകത്ത് വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവന്‍ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും കുടുംബബന്ധം നിലനിര്‍ത്തികൊണ്ടിരിക്കുകയും ചെയ്യട്ടെ.. (അത്തര്‍ഗീബ്)
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമുറകളെക്കാള്‍ മാതാപിതാക്കളെ സേവിക്കലാണ് ശ്രേഷ്ഠമെന്ന് പഠിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ നമുക്ക് കാണാം. ഒരാള്‍ നബി(സ) യുടെ അടുത്തു വന്നു ജിഹാദില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തിരുനബി(സ) അദ്ധേഹത്തോട് ചോദിച്ചു. നിങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു. ഉണ്ട് ജീവിച്ചിരിപ്പുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു എങ്കില്‍ പോയി അവര്‍ക്ക് സേവനം ചെയ്യുക അതുതന്നെയാണ് നിങ്ങളുടെ ജിഹാദ്.
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു. അയാള്‍ നിന്ദ്യനാണ്, നീചനാണ്, നികൃഷ്ടനാണ്. സ്വഹാബികള്‍ ചോദിച്ചു ആരെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്. ആരാണോ തനിക്ക് വയസ്സായ മാതാപിതാക്കള്‍ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ ഉണ്ടായിരുന്നിട്ടും ( അവരെ പരിചരിച്ച്) സ്വര്‍ഗം നേടാതിരിക്കുകയും ചെയ്യുന്നത് അയാള്‍തന്നെ. (മുസ്‌ലിം)
നബി(സ) പറയുന്നു ഒരാള്‍ തന്റെ മാതാപിതാക്കളെസ്‌നേഹമസൃണമായി ഒന്നു നോക്കിയാല്‍ അതിനുപകരം അല്ലാഹു അയാള്‍ക്ക് സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം നല്‍കുന്നു.
Post Your Comments