KeralaCinemaMollywoodLatest NewsMovie SongsNewsEntertainment

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം വാദം

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ ഇതേ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്റെ അസൗകര്യം മൂലമാണ് വാദം ഉച്ചത്തേയ്ക്ക് മാറ്റിയത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്.

നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുള്ളതുമാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ളകുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാലും ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

ദിലീപിനെതിരെ ചുമത്തിയ കുറ്റത്തില്‍ പോലീസ് കേസ് അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിആര്‍പിസി 167 രണ്ട് പ്രകാരം ജാമ്യം നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും നടപടികളെന്നും സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button