Latest NewsKeralaNews

ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കൊച്ചുകുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.
പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.

മൂന്നു വയസ്സുകാരനെ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ വെയിലത്ത് കിടത്തിയ പ്ലോട്ടിനെതിരയുള്ള പരാതി ചൈല്‍ഡ് ലൈന്‍ പൊലീസിന് കൈമാറിയിരുന്നു.

ആലിലയില്‍ കിടക്കുന്ന താമരക്കണ്ണനെന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പ്ലോട്ടിലാണ് കുട്ടിയെ മണിക്കൂറുകളോളം വെയിലത്ത് കെട്ടിയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button