Latest NewsNewsIndiaTechnology

‘സ​റ​ഹ’ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്തില്‍ അടുത്തിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സ​റ​ഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്. അ‍ജ്ഞാതമായി നിന്ന് ഒരു വ്യക്തിക്ക് എന്ത് സന്ദേശവും അയക്കാം എ​ന്ന​താ​ണ് സ​റ​ഹ എ​ന്ന ആ​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ആ​പ്ലി​ക്കേ​ഷ​നു പു​റ​മേ വെ​ബ് സ​ര്‍​വീ​സ് ആ​യും സ​റ​ഹ ല​ഭ്യ​മാ​ണ്.എന്നാൽ സറഹ സന്ദേശങ്ങള്‍ അയച്ചവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുമോ എന്ന ഭയം ആപ്ലികേഷന്‍ ഉപയോഗിച്ച് സന്ദേശമയച്ച് തകര്‍ത്തവര്‍ക്ക് വ്യാപകമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് സറഹയുടെ സ്വകാര്യത സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഉയര്‍ന്നു വരുന്നത്.

ഐ​ടി സെ​ക്യൂ​രി​റ്റി ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ ബി​ഷ​പ് ഫോ​ക്സി​ലെ സാ​ക്ക​റി ജൂ​ലി​യ​ന്‍ ക​ണ്ടെ​ത്തി​യ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. സ​റ​ഹ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന ഫോ​ണു​ക​ളി​ല്‍​നി​ന്ന് സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം. ഒ​രു മോ​ണി​റ്റ​റിം​ഗ് സോ​ഫ്റ്റ്വെ​യ​ര്‍ സ്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച്‌ കോ​ണ്ടാ​ക്‌ട്സ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സ​റ​ഹ സ്വ​ന്തം സെ​ര്‍​വ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് ലോ​ഗ് ഇ​ന്‍ ചെ​യ്യു​ന്ന നി​മി​ഷം മു​ത​ല്‍ ഇ-​മെ​യി​ല്‍, ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ എ​ന്നി​വ ട്രാ​ന്‍​സ്മി​റ്റ് ചെ​യ്ത് എ​ടു​ക്കു​ക​യാ​ണ് സ​റ​ഹ ചെ​യ്യു​ന്ന​ത്. ഇതുവരെ ഫൈന്‍ഡ് യുവര്‍ ഫ്രണ്ട്‌സ് സൗകര്യം ഇല്ലാതിരുന്നത് ചില സാങ്കേതി പ്രശ്നങ്ങള്‍ മൂലമാണെന്ന് സ​റ​ഹ സ്ഥാ​പ​ക​ന്‍ സൈ​ന്‍ അ​ല്‍-​ആ​ബി​ദീ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​പ്ഡേ​റ്റ് മു​ത​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇദ്ദേഹം പറയുന്നത്.

shortlink

Post Your Comments


Back to top button