Latest NewsIndiaNewsTechnology

കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സാറാഹ്

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എവെയറിന്റെ (AWARE) സാറാഹ് (Sarahah) ആപ്ലിക്കേഷനും വെബ് സൈറ്റുമെല്ലാം വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനുമായിട്ടാണ് സാറാഹ് ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും വെബ് സൈറ്റും പേരുകള്‍ വെളിപ്പെടുത്താതെ തന്നെ കുട്ടികൾക്കെതിരായ ലൈംഗിക പീഡനം പോലുള്ള സംഭവങ്ങളില്‍ പരാതി നല്‍കാന്‍ സഹായിക്കുന്നു.

എവയറിന് കീഴില്‍ സേവ് ദി സ്‌മൈല്‍സ് എന്ന പേരിലൊരു കുട്ടികളുടെ അവകാശത്തിനും ബാലപീഡനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സംഘമുണ്ട്. പുതിയൊരു വെബ് പേജ് ഇവര്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയിരുന്നു. ബാലപീഡനം സംബന്ധച്ചുള്ള സംശയങ്ങളും ആശങ്കകളും അനുഭവങ്ങളും പങ്കുവെക്കാനൊരിടമെന്ന നിലയിലാണ് പേജ് ആരംഭിച്ചത്.

ബാലപീഡനത്തിനെതിരെ എങ്ങനെ പരാതി നല്‍കാം, ഇത്തരം പീഡനങ്ങള്‍ക്കിരയായവരെ എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം എന്നിങ്ങനെ പോകുന്നു ഈ പേജ് വഴി ലഭിച്ച പ്രധാന ചോദ്യങ്ങള്‍. പലരും സ്വന്തം അനുഭവങ്ങളും ഈ വെബ്‌സൈറ്റ് വഴി പങ്കുവെച്ചു. ജീവിതത്തില്‍ മുമ്പെങ്ങും തുറന്നുപറയാത്ത സംഭവങ്ങളാണ് ഇവരില്‍ പലരും സാറാഹിന്റെ സേവ് ദി സ്‌മൈല്‍ പേജ് വഴി പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button