ന്യൂഡൽഹി: അതീവ രഹസ്യമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതാണ് സറഹയെ പ്രിയങ്കരമാക്കിയത്. ഈ ആപ്പ് ഉപയോഗിക്കുന്നവരെ സങ്കടപ്പെടത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സറഹ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പരസ്യമാക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്.
സഹറ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ ഫോണ് കോണ്ടാക്ടുകൾ കമ്പനി സെർവറിൽ അനുവാദമില്ലാതെ ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. സുരക്ഷാ വിദഗ്ധൻ സഷാരി ജൂലിയനാണ് ഇക്കാര്യം അറിയിച്ചത്. 30 കോടിയിലധികം പേരാണ് സഹറ ഉപയോഗിക്കുന്നത്. ആപ്പിൾ ആപ് സ്റ്റോറിൽ 30 രാജ്യങ്ങളിൽ സഹറ ഒന്നാം സ്ഥാനത്താണ്.
തങ്ങളുടെ പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനുള്ള അധികാരമുണ്ടെന്ന് പോളിസി ആൻഡ് ടേംസിൽ സറഹ വ്യക്തമാക്കുന്നുണ്ട്. അതായത് ഒരു ദിവസം സറഹ ഐഡന്റിറ്റി വെളിപ്പെടുത്താതെ മെസേജ് അയയ്ക്കാനുള്ള ഓപ്ഷൻ ഡിസേബിൾ ചെയ്താൽ ഒരുപക്ഷേ ഇപ്പോൾ അയച്ച മെസേജുകൾക്ക് പിന്നിലുള്ള വ്യക്തികൾ ആരാണെന്ന് വെളിപ്പെടാനുള്ള സാധ്യതയുണ്ട്.
ആളുകളെ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അഭിപ്രായപ്രകടനം നടത്താമെന്നതാണ് സറഹയെ വ്യത്യസ്തമാക്കുന്നത്. ഈ വർഷം ജൂണോടെയാണ് സറഹയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. സംഭവം വളരെ വേഗം വൈറലായി. വെബ്സൈറ്റിലും ആപ്പിലും സറഹ ലഭ്യമാണ്. യൂസർനെയിം തെരഞ്ഞെടുത്ത് ഇ-മെയിൽ അഡ്രസും പാസ്വേഡും നൽകിയാൽ ഈ സർവീസ് ഉപയോഗിക്കാൻ സാധിക്കും.
Post Your Comments