ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാർത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു വരുന്നുള്ളൂവെന്നും കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്ലിംകള്ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമപരമായി റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ചതിനു പിന്നാലെയാണ് അവര്‍ക്കെതിരായ രാജ്യത്തിന്റെ നിലപാട്. റോഹിങ്ക്യകളെ നാടുകടത്താനുള്ള നീക്കത്തിനെതിരെ രണ്ട് അഭയാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം റിപ്പോര്‍ട്ട് തയറാക്കിയത്.
Post Your Comments