ബാർമെർ: രാജസ്ഥാനിൽ ആറു വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്ത് വരികയാണ്. പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ
കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ആർമി പൊലീസിന്റെ കാവലിലായിരുന്നു ചോദ്യംചെയ്യൽ.
സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ആറു വയസ്സുകാരിയുമൊത്ത് പിതാവ് ആശുപത്രിയിലെത്തിയത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായി കണ്ടെത്തി. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടി.
Post Your Comments