ഡൽഹി : ഫെയര്‍നെസ് ക്രീം പരസ്യത്തിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്‍റെ പശ്ചാത്താപം അറിയിച്ചത്. വെളുക്കാനുള്ള ക്രീമിന്‍റെ പരസ്യത്തിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് താരം പറഞ്ഞു.
വെളുത്ത നിറം വർദ്ധിപ്പിക്കാൻ ക്രീം ഉപയോഗിക്കുക എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. തന്റെ കരിയറിന്റെ തുടക്കത്തിൽ തിരിച്ചറിവില്ലാതെ ചെയ്ത ഈ തെറ്റിനെ ഓർത്ത് താൻ ഏറെ ദുഃഖിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഇപ്പോൾ ആ പരസ്യങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ട് .
താനും ചെറുപ്പത്തിൽ ഇത്തരം ക്രീമുകൾ ധരാളം ഉപയോഗിച്ചിരുന്നു. അന്നൊന്നും സത്യാവസ്ഥ അറിഞ്ഞിരുന്നില്ല എന്നാൽ ഇന്ന് തിരിച്ചറിവുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് മേലിൽ താൻ ഇത്തരം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments