Latest NewsKeralaNews

‘ആളെക്കൂട്ടാൻ കാറും ബൈക്കും’ പുത്തൻ തന്ത്രങ്ങളുമായി സ്വകാര്യ ബസ് കമ്പനികൾ

കൊച്ചി: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വർധിപ്പിച്ചതോടെ വെട്ടിലായിരിക്കുകയാണ് സ്വകാര്യ ബസ് കമ്പനികൾ. കഴിഞ്ഞ കുറച്ച് നാളുകളായി വൻ വരുമാന നഷ്ടമാണ് അവർ നേരിടുന്നത്.

യാത്രക്കാരെ ആകർഷിക്കാനായി നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനങ്ങളാണ് ആലപ്പുഴയില്‍ സ്വകാര്യ ബസ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കാറും ബൈക്കും ഉൾപ്പെടും. കുറഞ്ഞ നിരക്കിൽ മിന്നൽ പോലുള്ള അതിവേഗ സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചതോടെ ഒരു വലിയ ഭൂരിപക്ഷം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button