അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന് ഏകനാണ് അവനു കൂട്ടുകാരില്ല. സര്‍വ്വ അധികാരങ്ങളും അവനുമാത്രം സ്തുതികളും അവനുതന്നെ. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവര്‍ എല്ലാറ്റിനും കഴിവുള്ളവനാണ് എന്ന് ദിക്ര് സുബഹ് നിസ്ക്കാരാനന്തരം സലാം വീട്ടുമ്പോഴുണ്ടായിരുന്ന അതേ അവസ്ഥയില്‍ പത്തു തവണ പറയുന്നവര്‍ക്ക് താഴപറയുന്ന നന്മകള് അല്ലാഹു രേഖപ്പെടുത്തുന്നതാണ്.
1) പത്ത് നന്മകള് രേഖപ്പെടുത്തുന്നു.
2) പത്ത് തിന്മകള് മായ്ക്കപ്പെടുന്നു.
3) പത്ത് പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു.
4) അന്നേദിവസം സര്‍വ്വ വിഷമങ്ങളില്‍ നിന്നും സംരക്ഷണം നല്കപ്പെടുന്നു.
5) പിശാചില്‍ നിന്നുള്ള കാവല്‍ ലഭിക്കുന്നു.
6) അന്നേ ദിവസം ശിര്‍ക്കല്ലാത്ത പാപങ്ങള്‍ വന്നു ചേരുന്നതിനു തടയുന്നു.
7) പത്ത് അടിമകളെ മോചിപ്പിച്ചതിനു തുല്ല്യമായ പ്രതിഫലം നല്കപ്പെടുന്നു.
( ഒരു അടിമയെ മോചിപ്പിച്ചതിന് നരകമോചനം ഉണ്ടാവും അപ്രകാരം പത്ത് അടിമകളെ മോചിപ്പിക്കുമ്പോള്‍ കിട്ടുന്ന ഫലം)
Post Your Comments