ശ്രീനഗര്‍: അര്‍ണിയ സബ് സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു വീരമൃത്യു. വെള്ളിയാഴ്ച പുലര്‍ച്ചെ പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
മരിച്ച ജവാന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് അതിർത്തിയിൽ സംഘർഷം മുറുകുന്നത്.
Post Your Comments