Latest NewsNewsInternational

ജപ്പാനു നേരെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം; ജപ്പാനും ദക്ഷിണകൊറിയയും തിരിച്ചടിക്കാനൊരുങ്ങുന്നു

സിയോള്‍: ഉത്തരകൊറിയ പ്രകോപനപരമായ രീതിയില്‍ മിസൈല്‍ പരീക്ഷണം തുടരുകയാണ്. ജപ്പാനെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ പരീക്ഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചു. മിസൈൽ പരീക്ഷണത്തെ തുടർന്ന് ജപ്പാനും ദക്ഷിണ കൊറിയയും ആളുകളെ ഒഴിപ്പിച്ച്‌ തിരിച്ചടിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.

അണുബോംബ് പ്രയോഗിച്ച്‌ ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണവും നടത്തിയിരിക്കുന്നത്. അമേരിക്കയുടെ താളത്തിനൊത്തു തുള്ളുകയാണു ജപ്പാന്‍. തങ്ങളുടെ ഏറ്റവും ശക്തിയേറിയ അണ്വായുധ പരീക്ഷണം സെപ്റ്റംബര്‍ 3ന് നടത്തിയതിന് പിന്നാലെ ഉത്തരകൊറിയ മറ്റൊരു മിസൈല്‍ കൂടി അയച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ഈ മാസം ആദ്യം നടത്തിയ അണ്വായുധ പരീക്ഷണത്തിന് ശേഷം പ്യോന്‍ഗ്യാന്‍ഗ് തുടര്‍ച്ചയായി ആയുധപരീക്ഷണങ്ങള്‍ തുടരുന്നുവെന്നാണ് ദക്ഷിണ കൊറിയ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഈ മിസൈല്‍ പ്യോന്‍ഗ്യാന്‍ഗിലെ സുനാനിലുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് അയച്ചിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറയുന്നത്. ദക്ഷിണകൊറിയയുടെയും യുഎസിന്റെയും സൈന്യങ്ങള്‍ ഈ മിസൈല്‍ ലോഞ്ചിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് വരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ഓഫീസ് ഓഫ് ദി ജോയിന്റ് ചീഫ്സ് സ്റ്റാഫ് പറയുന്നത്. കഴിഞ്ഞ മാസം ഇതേ എയര്‍പോര്‍ട്ടില്‍ നിന്നും ഉത്തരകൊറിയ ഹ്വാസോംഗ്-12 എന്ന ഇന്റര്‍മീഡിയറ്റ് റേഞ്ചിലുള്ള മിസൈല്‍ വടക്കന്‍ ജപ്പാന് മുകളിലൂടെ പ്രകോപനപരമായ രീതിയില്‍ അയച്ച്‌ വന്‍ വിവാദങ്ങളും ആശങ്കയും സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button