Latest NewsNewsLife Style

പൊറോട്ട ആരോഗ്യത്തിന് അപകടകരമാണോ ? സത്യം ഇതാണ്

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് പൊറോട്ട. എന്നാൽ പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. മുട്ട, എണ്ണ എന്നിവയും ഇതിൽ ചേർക്കാറുണ്ട്. ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണ് മൈദ. ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിട്ടുണ്ട്. ഈ അലാക്‌സാന്‍ എലികളില്‍ കുത്തിവെച്ചപ്പോള്‍ അത് പ്രമേഹമുണ്ടാക്കുന്നതായും പറയപ്പെടാറുണ്ട്.

എന്നാൽ അത് പ്രമേഹമുണ്ടാക്കുന്നതായും പലതരം പ്രചരണങ്ങളുണ്ട്. ഇതിനെതിരെ പ്രചരണം നടത്തുന്നവര്‍ പൊറോട്ടയെ കുറ്റം പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ നിര്‍മ്മിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും മൈദ ഉപയോഗിക്കാറുണ്ട്. ബ്രഡ്, ബിസ്‌ക്കറ്റ്, ചിലതരം ചോക്ലേറ്റുകള്‍, പഫ്സ്, പ്രവാസികള്‍ ഏറെ ഉപയോഗിക്കുന്ന കുബ്ബൂസ് എന്നിങ്ങനെ മിക്കവയിലും മൈദ ഉപയോഗിക്കാറുണ്ട്. ഗോതമ്പ് കുറച്ചുനാള്‍ ചാക്കില്‍കെട്ടിവെച്ചാല്‍ തന്നെ അതിനുള്ളില്‍ അലാക്‌സാന്‍ എന്ന രാസവസ്‌തു ഉണ്ടാകും അത്ര അപകടകാരിയല്ലാത്ത വസ്‌തു ഉയർന്ന അളവിൽ എലികളിൽ കുത്തിവെച്ചപ്പോഴാണ് പ്രമേഹം ഉണ്ടായത്. മൈദയില്‍ ബെന്‍സൈല്‍ പെറോക്‌സൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും അത് ചൂടാക്കുമ്പോള്‍ നശിച്ചുപോകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ബെന്‍സൈല്‍ പെറോക്‌സൈഡും അലാക്‌സാനും മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വേണം പറയാൻ.

പൊറോട്ട ആരോഗ്യകരമായി എങ്ങനെ കഴിക്കാമെന്ന് നോക്കാം. പൊറോട്ടയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഒപ്പം ഉള്‍പ്പെടുത്തുക. ഉദാഹരണത്തിന് പൊറോട്ടയൊടൊപ്പം സാലഡുകള്‍ കഴിക്കുക. ഒന്നുമില്ലെങ്കിൽ സവാളയെങ്കിലും കഴിക്കേണ്ടത് ആവശ്യമാണ്. പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. എന്നാല്‍ പൊറോട്ടയോടൊപ്പം കഴിക്കുന്ന ബീഫ്, ചിക്കന്‍ ഫ്രൈ എന്നിവ അമിതമായാല്‍ ചിലപ്പോള്‍ ക്യാന്‍സറിന് കാരണമായേക്കാം. വനസ്‌പതി ഉപയോഗിച്ച് പൊറോട്ടയുടെ മൈദമാവ് കുഴയ്‌ക്കുന്നതാണ് മറ്റൊരു അപകടകരമായ വസ്‌തുത. ഹൈഡ്രജന്‍ അയണ്‍ ചേര്‍ത്ത ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ ആണ് വനസ്‌പതി. നമ്മുടെ ഹൃദയത്തിന് ഏറ്റവും അപകടകരമായ ഒന്നാണ് വനസ്‌പതി. വനസ്‌പതി അഥവാ ട്രാന്‍സ്‌ഫാറ്റ് ഉപയോഗിക്കാത്തതെന്ന് ഉറപ്പുള്ള കടകള്‍ മാത്രം പൊറോട്ട കഴിക്കാൻ തെരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button