കാലിഫോണിയ : ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായി ഗൂഗിൾ വ്യക്തമാക്കുന്നു. ഐ ലൗവ് ഫില്റ്റെര്, ബ്യൂട്ടിഫുള്‍ ക്യാമറ, ഫാസിനേറ്റിങ് ക്യാമറ ഉള്‍പ്പടെ അമ്പതോളം ആപ്പുകളാണ് ഗൂഗില്‍ നീക്കം ചെയ്തത്.
എക്സ്പെന്‍സീവ് വാള് എന്നറിയപ്പെടുന്ന ആണ്‍ഡ്രോയിഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ അറിയാതെ ഡൗണ്ലോഡാക്കിയാല് വ്യാജ സേവനത്തിന്റെ പേരില്‍ ഉപയോക്താവില്‍നിന്നും ഇവ പണം ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനോട് അനുബന്ധിച്ചുള്ള ആപ്പുകളോ, സമാനമായ ആപ്പുകളോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള അനുമതി ഉപയോക്താവിനോട് ചോദിക്കുന്നതിന് പുറമെ ഉപയോക്താവിന്റെ വിവരങ്ങള്‍ ഇവ ചോര്‍ത്തുകയും ചെയ്യും.
Post Your Comments